മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ചൊവ്വാഴ്ച തുറക്കും
ചൊവ്വാഴ്ച രാവിലെ പത്തുമുതല്‍ ഷട്ടറുകള്‍ ഘട്ടം ഘട്ടമായി തുറന്ന് 10,000 ക്യൂസെക്‌സ് വരെ ജലം പുറത്തേക്കൊഴുക്കുമെന്നാണ് അറിയിപ്പ്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ ഡാമിലെ ജലനിരപ്പ് 137.50 അടിയില്‍ എത്തി. നീരൊഴുക്ക് നിലവില്‍ 12,000 ക്യൂസെക്‌സ് ആണെന്നും തമിഴ്‌നാട് കേരളത്തെ അറിയിച്ചിട്ടുണ്ട്. ഇടുക്കിയില്‍ ജില്ലാ കളക്ടര്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.