വയനാട്ടില്‍ മനുഷ്യനെ ആക്രമിച്ച് കൊന്ന കടുവയെ വനംവകുപ്പ് തിരിച്ചറിഞ്ഞു
വയനാട്ടില്‍ മനുഷ്യനെ ആക്രമിച്ച് കൊന്ന കടുവയെ വനംവകുപ്പ് തിരിച്ചറിഞ്ഞു. വയനാട് വന്യജീവി സങ്കേതത്തിലെ WWL 45 എന്ന കടുവയാണ് മനുഷ്യനെ ആക്രമിച്ച് കൊന്നത്. കടുവ സെന്‍സസ് നടത്തിയ സമയത്ത് വന്യജീവി സങ്കേതത്തില്‍ ഉള്ള ഈ കടുവയെ വകുപ്പ് കണ്ടെത്തി ലിസ്റ്റ് ചെയ്തിരുന്നു.
13 വയസ്സ് പ്രായമുള്ള ആണ് കടുവയാണിത്. വകുപ്പ് നിയോഗിച്ച റാപ്പിഡ് റസ്പോണ്‍സ് ടീം കടുവയുടെ നീക്കം നിരീക്ഷിച്ചു വരികയാണ്. ജനങ്ങള്‍ക്ക് ഒരു ആശങ്കയും വേണ്ടെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് അറിയിച്ചു.
പ്രജീഷ് എന്ന യുവ ക്ഷീരകർഷകനാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പശുവിന് പുല്ലരിയാൻ പോയ പ്രജീഷിനെ വൈകുന്നേരമായിട്ടും കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കടുവ ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹ ഭാഗങ്ങൾ പലയിടത്തായാണ് കണ്ടെത്തിയത്.