ശബരിമലയിൽ തിരക്ക് വർധിച്ചതോടെ ദർശന സമയം വീണ്ടും കൂട്ടി

Spread the love

പത്തനംതിട്ട: ശബരിമലയിൽ തിരക്ക് വർധിച്ചതോടെ ദർശന സമയം വീണ്ടും കൂട്ടി. രാത്രി പതിനൊന്നരയ്ക്ക് ആവും ഇനി നട അടയ്ക്കുക. ഇതോടെ ശബരിമലയിലെ ദർശന സമയം ഒന്നരമണിക്കൂർ ആണ് കൂട്ടിയിരിക്കുന്നത്. ആദ്യം ഒരു മണിക്കൂർ ആണ് കൂട്ടിയത്. ഉച്ചക്ക് 3 മണിക്ക് നട തുറക്കും.

പതിനെട്ടാം പടി കയറുന്നവരുടെ എണ്ണം കൂട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ദേവസ്വം ബോർഡ് വിലയിരുത്തുന്നു. സ്പോട്ട് ബുക്കിംഗ് നിർത്തി തീർത്ഥാടകരെ നിയന്ത്രിക്കണമെന്നാണ് പൊലീസ് ആവശ്യപ്പെടുന്നത്. തർക്കം തുടരുന്നതിനിടെ വെർച്ചൽ ക്യൂ എൺപതിനായിരം ആക്കിയെന്ന് പ്രഖ്യാപിച്ചെങ്കിലും നടപ്പായിട്ടില്ല. സന്നിധാനത്തെ തിരക്ക് ഇടത്താവളങ്ങളിലും ബുദ്ധിമുട്ടുണ്ടാക്കി. എരുമേലി നിലയ്ക്കൽ റൂട്ടില്‍ വാഹനങ്ങൾ നിയന്ത്രിച്ചാണ് വിടുന്നത്.

അതേസമയം ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതി വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതിനാൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് കത്തയച്ചു. തുടര്‍ച്ചയായ അവധി ദിവസങ്ങള്‍ ഭക്തജനങ്ങളുടെ വന്നതോടെ തിരക്ക് വര്‍ധിക്കുകയാണെന്നും പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് 20 മണിക്കൂര്‍ വരെ ക്യൂവാണെന്നും കത്തിൽ പറയന്നു. ഭക്തര്‍ക്ക് കുടിവെള്ളം പോലും ലഭിക്കുന്നില്ലെന്നും 12 വയസ്സുകാരി കഴിഞ്ഞ ദിവസം അപ്പാച്ചിമേട്ടില്‍ കുഴഞ്ഞുവീണു മരിച്ച ദാരുണ സംഭവം ഉണ്ടായെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഹൈക്കോടതി സ്ത്രീകളുടേയും കുട്ടികളുടേയും കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ അനങ്ങുന്നില്ലെന്നും പ്രതിപക്ഷ നേതാവ് കത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *