കൊല്ലത്ത് കാണാതായ കുട്ടിയെ കണ്ടെത്തി
കൊല്ലത്ത് കാണാതായ കുട്ടിയെ കണ്ടെത്തിയതിന് പിന്നാലെ പ്രതികള്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു. കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയ കൊല്ലം ഓയൂരില്‍ കാണാതായ ആറ് വയസുകാരി അബിഗേല്‍ സാറയെയാണ് കാണാതായി 20 മണിക്കൂറുകള്‍ക്ക് ശേഷം കണ്ടെത്തിയത്.
ഇന്നലെ വൈകിട്ട് 4.30നാണ് വീടിനടുത്ത് നിന്ന് കുട്ടിയെ കാണാതായത്. മുത്തശ്ശിയും സഹോദരനും നോക്കി നില്‍ക്കെയാണ് കുട്ടിയെ കാറില്‍ വന്ന സംഘം തട്ടികൊണ്ടുപോയത്. തുടര്‍ന്ന് രാത്രി മാതാപിതാക്കളെ വിളിച്ച് പ്രതികള്‍ പണം ആവശ്യപ്പെട്ടിരുന്നു.