കേരളവർമ്മ കോളേജ് തെരഞ്ഞെടുപ്പിൽ എസ്എഫ്ഐയ്ക്ക് തിരിച്ചടി. എസ്എഫ്ഐ സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിച്ചത് റദ്ദാക്കി
കൊച്ചി: തൃശ്ശൂർ കേരളവർമ്മ കോളേജ് തെരഞ്ഞെടുപ്പിൽ എസ്എഫ്ഐയ്ക്ക് തിരിച്ചടി. എസ്എഫ്ഐ സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിച്ചത് റദ്ദാക്കി. കോളേജിൽ റീക്കൗണ്ടിങ്ങിന് ഹൈക്കോടതി ഉത്തരവിട്ടു. നടപടി കെഎസ്യു സ്ഥാനാർത്ഥി ശ്രീക്കുട്ടൻ നൽകിയ ഹർജിയിൽ.
കോളേജിലെ യൂണിയൻ ചെയർമാൻ തെരഞ്ഞെടുപ്പിൽ ആദ്യം വോട്ടെണ്ണിയപ്പോൾ കെഎസ്യു സ്ഥാനാർത്ഥി ഒരു വോട്ടിന് ജയിച്ചിരുന്നു. എന്നാൽ ഇതിനെതിരെ എസ്എഫ്ഐ പ്രവർത്തകർ റീ കൗണ്ടിണ്ട് ആവശ്യപ്പെട്ടിരുന്നു. റീ കൗണ്ടിണ്ട് പൂർത്തിയായതോടെ എസ്എഫ്ഐ സ്ഥാനാർത്ഥി 11 വോട്ട് ഭൂരിപക്ഷത്തിൽ ചെയർമാനായി ജയിക്കുകയായിരുന്നു.