കൊല്ലത്ത് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി
കൊല്ലം: ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി. ഓയൂർ സ്വദേശി റെജിയുടെ മകൾ അഭികേൽ സാറയെ ആണ് തട്ടിക്കൊണ്ടുപോയത്. സഹോദരനൊപ്പം ട്യൂഷന് പോകുന്ന വഴി ആയിരുന്നു സംഭവം. കൊല്ലം ഓയൂരിലാണ് സംഭവം. വൈകിട്ട് നാലുമണിയോടെ ആയിരുന്നു സംഭവം. വെള്ള നിറത്തിലുള്ള ഹോണ്ട കാറിലാണ് സംഘം എത്തിയത്. ഒപ്പമുണ്ടായിരുന്ന സഹോദരനെയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും കുട്ടി താഴെ വീണു പോയതിനാല്‍ കഴിഞ്ഞില്ല. കാറ്റാടി വാര്‍ഡിന് സമീപത്ത് ഇന്ന് വൈകിട്ട് നാലരയ്ക്കാണ് സംഭവം. സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്.