കേരളവര്‍മ കോളജിലെ തെരഞ്ഞെടുപ്പില്‍ ചട്ടം പാലിച്ചില്ലെന്ന് ഹൈക്കോടതി

Spread the love

കേരളവര്‍മ കോളജിലെ തെരഞ്ഞെടുപ്പില്‍ ചട്ടം പാലിച്ചില്ലെന്ന് ഹൈക്കോടതി.

അസാധു വോട്ടുകള്‍ മാറ്റി പ്രത്യേകമായി സൂക്ഷിക്കണം എന്നാണ് ചട്ടം എന്നാല്‍ അത് പാലിച്ചില്ലെന്നും, സാധുവായ വോട്ടുകളാണ് റീ കൗണ്ടിങ്ങില്‍ പരിഗണിക്കേണ്ടത് എന്നാല്‍ അസാധുവായ വോട്ടുകള്‍ എങ്ങനെ വീണ്ടും റീ കൗണ്ടിങ്ങില്‍ വന്നുവെന്നും കോടതി ചോദിച്ചു.
നിയമം കൃത്യമായി പാലിച്ചിരുന്നെങ്കില്‍ തര്‍ക്കം ഉണ്ടാകുമായിരുന്നില്ലെന്നും നടപടിക്രമങ്ങളില്‍ അപാകത ഉണ്ടെന്നും കോടതി പറഞ്ഞു. ആദ്യ തവണ വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ കെ.എസ്.യു 896, എസ്.എഫ്.ഐ 895 എന്നിങ്ങനെയായിരുന്നു ലീഡ് നില. പീന്നിട് നടന്ന റീ കൗണ്ടിങില്‍ എസ്.എഫ്.ഐ 899, കെ.എസ്.യു 895 എന്നിങ്ങനെ ലീഡ് നിലയില്‍ മാറ്റം വന്നു.

എന്നാല്‍ റീ കൗണ്ടിങിനായി എസ്.എഫ്.ഐ സ്ഥാനാര്‍ഥി നല്‍കിയ അപേക്ഷയില്‍ വ്യക്തമായ ഒരു കാരണവും കോടതിക്ക് കണ്ടെത്താൻ കഴിഞ്ഞില്ലെന്നും ആശയക്കുഴപ്പം ഉണ്ടെന്ന് മാത്രമാണ് പരാതിയില്‍ ഉണ്ടായിരുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവെ യഥാര്‍ഥ ടാബുലേഷൻ രേഖകള്‍ കോടതി പരിശോധിച്ചു. തെരഞ്ഞെടുപ്പില്‍ അപാകതകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി കെ.എസ്.യു ചെയര്‍മാൻ സ്ഥാനാര്‍ഥി ശ്രീക്കുട്ടൻ നല്‍കിയ ഹരജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിച്ചത്

Leave a Reply

Your email address will not be published. Required fields are marked *