ഇസ്രയേല്‍ അധിനിവേശം നടത്തുന്ന പലസ്തീനിലെ ഗാസയിലുള്ള കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസവുമായി തുര്‍ക്കി

Spread the love

ഇസ്രയേല്‍ അധിനിവേശം നടത്തുന്ന പലസ്തീനിലെ ഗാസയിലുള്ള കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസവുമായി തുര്‍ക്കി. ഗാസയില്‍ തുര്‍ക്കി പലസ്തീന്‍ സഹകരണത്തില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ നിന്നുള്ള കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സ നല്‍കാന്‍ തയ്യാറായിരിക്കുകയാണ് തുര്‍ക്കി. കഴിഞ്ഞ ബുധനാഴ്ച ഇന്ധന ലഭ്യത കുറവ് മൂലം ആശുപത്രിയുടെ പ്രവര്‍ത്തനം നിലച്ചിരുന്നു. തുര്‍ക്കി ആരോഗ്യമന്ത്രി ഫഹ്‌ററ്റിന്‍ കോഹയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

 

അത്യാവശ്യ സാഹചര്യത്തില്‍ അടിയന്തര ചികിത്സ വേണ്ട കാന്‍സര്‍ രോഗികളെയും മറ്റ് രോഗികളെയും തുര്‍ക്കിയിലേക്ക് കൊണ്ടുവരാന്‍ തീരുമാനിച്ചതായി കോഹ എക്‌സിലാണ് അറിയിച്ചത്. ഇന്ധനകുറവ് മൂലം രോഗികള്‍ ആശുപത്രി വിട്ടു പോകേണ്ട ഗതികേടിലാണ്. ഈ സാഹചര്യത്തില്‍ അന്താരാഷ്ട്ര സമൂഹവും മറ്റ് സ്ഥാപനങ്ങളും ആശുപത്രികള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ക്ക് എതിരെ പ്രതികരിക്കാത്തത് നിര്‍ഭാഗ്യകരമാണ്. രോഗികളുടെ ജീവന്‍ രക്ഷിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

മുമ്പ് യുഎഇ ഗാസയിലുള്ള ആയിരത്തോളം പലസ്തീന്‍ കുട്ടികള്‍ ചികിത്സ നല്‍കാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ എങ്ങനെ അവരെ പലസ്തീനില്‍ നിന്നും അവിടേക്ക് എത്തിക്കുമെന്നതില്‍ വ്യക്തത വന്നിരുന്നില്ല. ഗാസ നിവാസികള്‍ക്കായി ഈജിപ്തിലേക്ക് ഇരൂന്നൂറു ടണ്ണിലധികം ഭക്ഷണവും മരുന്നും അടക്കമുള്ള സഹായം തുര്‍ക്കി നില്‍കിയിട്ടുണ്ട്. റാഫാ ബോര്‍ഡര്‍ ക്രോസിംഗില്‍ താല്‍കാലിക ആശുപത്രി സജ്ജീകരിക്കാമെന്ന് തുര്‍ക്കി വാഗ്ദാനം ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *