കോട്ടയത്ത് വാഹനാപകടത്തിൽ മൂന്ന് യുവാക്കൾ മരിച്ചു
കോട്ടയം :പൊൻകുന്നം കൊപ്രാക്കുളത്ത് വാഹനാപകടം, 3 യുവാക്കൾ മരിച്ചു.രാത്രി 10 മണിയോടടുത്താണ് സംഭവമുണ്ടായത്.
മഹീന്ദ്ര ഥാർ ജീപ്പും ഓട്ടോ റിക്ഷായും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.അഞ്ച് പേരായിരുന്നു ഓട്ടോറിക്ഷയിൽ സഞ്ചരിച്ചിരുന്നത്.പള്ളിക്കത്തോട് സ്വദേശി വിഷ്ണു, തിടനാട് സ്വദേശി തുണ്ടത്തിൽ ആനന്ദ്, വിജയ് എന്നിവരാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഗുരുതരമായി പരിക്കേറ്റ പള്ളിക്കത്തോട് അരുവിക്കുഴി സ്വദേശി അഭിജിത്തും, അഭിയേയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക് മാറ്റി.
ഇവർ സ്വകാര്യ ബസിലെ ജീവനക്കാരാണ്.