പ്രശസ്ത സിനിമാ താരം കുണ്ടറ ജോണി അന്തരിച്ചു
നടൻ കുണ്ടറ ജോണി അന്തരിച്ചു.71 വയസ്സായിരുന്നു.ഹൃദയാഘാതത്തെ തുടർന്നാണ് മരണം.നെഞ്ചുവേദനയെ തുടർന്ന് കൊല്ലത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഹൃദയാഘാതം ആണ് നടന്റെ മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കിരീടം, ഗോഡ്ഫാദർ, ചെങ്കോൽ, സ്ഫടികം തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.മേപ്പടിയാൻ ആണ് അവസാനം അഭിനയിച്ച ചിത്രം.1979-ൽ നിത്യവസന്തം എന്ന ചലച്ചിത്രത്തിലൂടെയാണ് ജോണി അഭിനയരംഗത്തെത്തിയത്.
കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിലെ അദ്ധ്യാപിക സ്റ്റെല്ലയാണ് ഭാര്യ.