ഇടപാടുകള്‍ ഒന്നും നടത്തിയില്ല.ഒ റ്റി പി യും വന്നില്ല.വീട്ടമ്മയുടെ അക്കൗണ്ടില്‍ നിന്നും തട്ടിയെടുത്തത് 19 ലക്ഷം
കോഴിക്കോട്: വീട്ടമ്മയുടെ അക്കൗണ്ടിൽനിന്ന് 19 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. മീഞ്ചന്ത ഫാത്തിമ മഹലിൽ പികെ ഫാത്തിമബിയാണ് തട്ടിപ്പിന് ഇരയായത്. ഫാത്തിമബിയുടെ അക്കൗണ്ടിൽ നിന്ന് അജ്ഞാതർ 19 ലക്ഷം രൂപ യുപിഐ വഴി പിൻവലിക്കുകയായിരുന്നു.
ചെറൂട്ടി റോഡിലെ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ശാഖയിലുള്ള അക്കൗണ്ടിലാണു വൻ തുകയുടെ തട്ടിപ്പു നടന്നത്. 1992മുതൽ ഫാത്തിമബിയുടെ പേരിലുള്ളതാണ് അക്കൗണ്ട്. കെട്ടിടവാടക ഇനത്തിൽ ഫാത്തിമബിക്കു ലഭിക്കുന്ന തുകയാണ് ഈ അക്കൗണ്ടിലേക്കു വരുന്നത്. അക്കൗണ്ട് പരിശോധിക്കുകയോ പണം എടുക്കുകയോ ചെയ്യാറില്ലായിരുന്നു. കഴിഞ്ഞ ദിവസം ബാങ്കിൽ മറ്റൊരു ആവശ്യത്തിനു പോയ മകൻ അബ്ദുൽ റസാഖ് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് വാങ്ങി പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. തുടർന്ന് ബാങ്ക് അധികൃതരെ അറിയിച്ച് അക്കൗണ്ട് ഇടപാടുകൾ നിർത്തിവയ്പിച്ചു.