അടൂരിൽ എട്ടു വയസ്സുള്ള മകനെ കൊലപ്പെടുത്തി; പിതാവ് ജീവനൊടുക്കി
പത്തനംതിട്ട: എട്ടു വയസ്സുള്ള മകനെ കൊലപ്പെടുത്തിയശേഷം പിതാവ് ആത്മഹത്യ ചെയ്തു.
അടൂർ ഏനാത്ത് തട്ടാരുപടിയിൽ ഇന്ന് രാവിലെയാണ് സംഭവം.
മെൽവിൻ(8) ആണ് കൊല്ലപ്പെട്ടത്.
മെൽവിനെ കൊലപ്പെടുത്തിയ ശേഷം പിതാവ് മാത്യു പി.അലക്സ് ജീവനൊടുക്കി.