കേന്ദ്ര സർക്കാരിന്റെ പൊതുമേഖല ധനകാര്യ സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അപ്രന്റീസ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ
6160 ഒഴിവുകൾ
കേന്ദ്ര സർക്കാരിന്റെ പൊതുമേഖല ധനകാര്യ സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അപ്രന്റീസ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ആകെ ഒഴിവുകൾ 6160. കേരളത്തിലെ ഒഴിവുകൾ: 424 (തിരുവനന്തപുരം -73, കൊല്ലം -37, പത്തനംതിട്ട -22, ആലപ്പുഴ -33, കോട്ടയം -48, ഇടുക്കി -8, എറണാകുളം -54, തൃശൂർ -35, പാലക്കാട് -38, മലപ്പുറം -17, കോഴിക്കോട് -34, വയനാട് -8, കണ്ണൂർ -10, കാസർകോട് -7).
യോഗ്യത: ബിരുദം. പ്രായം: 20 – 28 വയസ് (എസ് സി / എസ് ടി / ഒ ബി സി/ PwBD എന്നീ സംവരണ വിഭാഗത്തിന് നിയമ അനുസൃതമായ വയസിളവ് ലഭിക്കും). സ്റ്റൈപ്പൻഡ് 15,000 രൂപ.
എസ് സി / എസ് ടി / PwBD വിഭാഗത്തിന് അപേക്ഷ ഫീസില്ല. മറ്റുള്ളവർക്ക് 300 രൂപ. അവസാന തീയതി 2023 സെപ്റ്റംബർ 21. കൂടുതൽ വിവരങ്ങൾക്ക് https://ibpsonline.ibps.in/sbiaaug23/ സന്ദർശിക്കുക