ഇന്ത്യന്‍ ക്രിക്കറ്റ് ടീം എട്ടാമതും ഏഷ്യാ കപ്പ് കിരീടം ചൂടിയപ്പോള്‍ താരമായത് പേസര്‍ മുഹമ്മദ് സിറാജ്
ഇന്ത്യന്‍ ക്രിക്കറ്റ് ടീം എട്ടാമതും ഏഷ്യാ കപ്പ് കിരീടം ചൂടിയപ്പോള്‍ താരമായത് പേസര്‍ മുഹമ്മദ് സിറാജ്. കളിക്കളത്തില്‍ ആറ് വിക്കറ്റ് വീഴ്ത്തി താരമായപ്പോള്‍ മത്സര ശേഷം തന്‍റെ കരുതലിലൂടെ ആളുകളുടെ മനസിലും അദ്ദേഹം ഇടം നേടി. മികച്ച പ്രകടനം പുറത്തെടുത്ത സിറാജാണ് ഫൈനല്‍ മത്സരത്തിലെ താരം. പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡിലൂടെ ലഭിച്ച തുകയായ 5000 യുഎസ് ഡോളര്‍ ശ്രീലങ്കയിലെ ക്രിക്കറ്റ് ഗ്രൗണ്ട് സ്റ്റാഫുകള്‍ക്ക് അദ്ദേഹം സമ്മാനിച്ചു. നാല് ലക്ഷത്തി പതിനയ്യായിരത്തോളം രൂപയാണ് ഗ്രൗണ്ട് സ്റ്റാഫുകള്‍ക്ക് ലഭിക്കുക.
2023 ഏഷ്യാ കപ്പില്‍ കൂടുതലും കളിച്ചതാ മഴയായിരുന്നു. ഇന്ത്യാ പാകിസ്ഥാന്‍ മത്സരം രണ്ട് ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. പല മത്സരങ്ങളും ചുരുക്കുകയും വേണ്ടെന്ന് വയ്ക്കുകയും ചെയ്തിരുന്നു. പൂര്‍ത്തിയാക്കിയ മത്സരങ്ങളിലെല്ലാം ഗ്രൗണ്ട് സ്റ്റാഫുകളുടെ പരിശ്രമങ്ങള്‍ ഉണ്ടായിരുന്നു. പിച്ച് ഉണക്കാന്‍ ഹാലജന്‍ ലൈറ്റിന്‍റെ ചൂടുള്ള വെട്ടവും ഫാനുമെല്ലാം ഇവര്‍ ഉപയോഗിച്ചിരുന്നു. മത്സരം ഒഴിവാകാതിരിക്കാന്‍ വലിയ ശ്രമങ്ങളാണ് ഇക്കൂട്ടര്‍ നടത്തിയത്. അത്തരം ശ്രമങ്ങള്‍ക്ക് ഒരു സമ്മാനം എന്ന നിലയ്ക്കാണ് സിറാജ് സമ്മാനത്തുക ഗ്രൗണ്ട് സ്റ്റാഫുകള്‍ക്ക നല്‍കിയത്.