ഏഷ്യാകപ്പ് സൂപ്പർ ഫോർ മത്സരത്തിൽ ശ്രീലങ്കയെ 41 റൺസിന് ഇന്ത്യ കീഴടക്കി.
ലങ്കയെ വീഴ്ത്തി ഇന്ത്യ; വിജയം 41 റൺസിന്
ഏഷ്യാകപ്പ് സൂപ്പർ ഫോർ മത്സരത്തിൽ ശ്രീലങ്കയെ 41 റൺസിന് ഇന്ത്യ കീഴടക്കി.
ഇന്ത്യ ഉയർത്തിയ 214 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് 41.3 ഓവറിൽ 172 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ.
പുറത്താകാതെ 42 റൺസെടുത്ത ധുനിത് വെല്ലലഗെയുടെ പോരാട്ടം വിഫലമായി.43 റൺസിന് 4 വിക്കറ്റെടുത്ത കുൽദീപ് യാദവാണ് ലങ്കയെ പിടിച്ചുകെട്ടിയത്.56 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമയാണ് ഇന്ത്യയുടെ ടോപ് സ്കോറർ.നേരത്തെ മികച്ച സ്കോറിലേക്ക് നീങ്ങുകയായിരുന്ന ഇന്ത്യയെ ലങ്കൻ ബൗളർമാർ പിടിച്ചുകെട്ടുകയായിരുന്നു.ശ്രീലങ്കയ്ക്കായി വെല്ലലഗെ അഞ്ചും അസലങ്ക നാലും വിക്കറ്റെടുത്തു.ജയത്തോടെ ഇന്ത്യ ഫൈനലിന് യോഗ്യത നേടി.