തിരുവനന്തപുരത്ത് യുവാവിനെ സഹോദരന്‍ കൊന്നു കുഴിച്ചുമൂടി
യുവാവിനെ സഹോദരൻ കൊന്ന് കുഴിച്ചുമൂടി. തിരുവനന്തപുരം തിരുവല്ലം വണ്ടിത്തടത്താണ് സംഭവം. രാജ് (36) എന്നയാളുടെ മൃതദേഹമാണ് വീട്ടുമുറ്റത്ത് കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയത്. ഇയാളുടെ സഹോദരൻ ബിനുവാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഉത്രാടദിനത്തിൽ മദ്യലഹരിയിലായിരുന്നു കൊലപാതകം. സംഭവത്തിൽ സഹോദരൻ ബിനു പൊലീസ് കസ്റ്റഡിയിൽ.