പതിനൊന്നാമത് നാഷണല്‍ ചെസ്സ് ബോക്‌സിങ്ങില്‍ ആഞ്ചോ തോമസിന് വെള്ളി
പതിനൊന്നാമത് നാഷണല്‍ ചെസ്സ് ബോക്‌സിങ്ങില്‍ ആഞ്ചോ തോമസിന് വെള്ളി
ഇടുക്കി: ഡാര്‍ജലിംഗില്‍ വച്ചു നടന്ന 11 മത് നാഷണല്‍ ചെസ്സ് ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ വെല്‍ട്ടര്‍ വെയിറ്റ് (66 കിലോ ) വിഭാഗത്തില്‍ കേരളത്തിന് വേണ്ടി ആഞ്ചോ തോമസ് വെള്ളി മെഡല്‍ നേടി. പന്ത്രണ്ട് സംസ്ഥാനങ്ങളിലെ 122 മത്സരര്‍ഥികള്‍ 12 വിഭാഗങ്ങളിലായ് മാറ്റുരച്ച മത്സരത്തില്‍
6 റൗണ്ട് മത്സരത്തില്‍ 5 ഇലും വിജയിച്ച ആഞ്ചോ സെമിയിലേറ്റ പരിക്ക്് മൂലം ഫൈനല്‍ റൗണ്ടില്‍ നിന്നും പിന്മാറുകയായിരുന്നു.
ഈ വര്‍ഷം തന്നെ 2 ഇന്റര്‍നാഷണല്‍ മെഡലുകള്‍ 2 നാഷണല്‍ മെഡലുകള്‍ 2 സ്റ്റേറ്റ് മെഡലുകള്‍ അടക്കം 6 മെഡലുകള്‍ ആണ് 27 കാരന്‍ വാരികൂട്ടിയത്
ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വേണ്ടി ഇരട്ട മെഡല്‍ നേടിയ താരമാണ് ആഞ്ചോ തോമസ് .ഇടുക്കി കാഞ്ഞാര്‍ പൊട്ടയില്‍ തോമസ് എല്‍സി ദമ്പതികളുടെ മകനാണ് ആന്‍ജോ.
ഒക്ടോബറില്‍ നടക്കുന്ന 2023 വേള്‍ഡ്ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധികരിക്കും അബ്ദുല്‍ കലാം വെല്‍ഫയര്‍ അസോസിയേഷന്‍ ആണ് അഞ്ചോയുടെ സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തിരിക്കുന്നത്