ജമ്മു കശ്മീരില്‍ സംസ്ഥാന പദവി തിരികെ നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍
ജമ്മു കശ്മീരില്‍ സംസ്ഥാന പദവി തിരികെ നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. എപ്പോള്‍ വേണമെങ്കിലും തെരഞ്ഞെടുപ്പിന് തയാറാണെന്നും വോട്ടര്‍ പട്ടിക പരിഷ്‌കരിക്കല്‍ ഏറെക്കുറെ പൂര്‍ത്തിയായെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു.
അവശേഷിക്കുന്ന നടപടിക്രമങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ മുന്നോട്ടു പോകുന്നുവെന്നും. പഞ്ചായത്ത് തെരഞ്ഞെടുപ്പ് ആദ്യം നടക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിലപാട് അറിയിച്ചു.