ലോകത്തിലെ ഏറ്റവും വായു മലിനീകരണമുള്ള നഗരം ദില്ലിയെന്ന്  പഠന റിപോർട്ട് .

Spread the love

ലോകത്തിലെ ഏറ്റവും വായു മലിനീകരണമുള്ള നഗരം ദില്ലിയെന്ന്  പഠന റിപോർട്ട് . ഷിക്കാഗോ സർവകലാശാലയിലെ എനർജി പോളിസി ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ എയർ ക്വാളിറ്റി ലൈഫ് ഇൻഡക്സ് (എക്യുഎൽഐ) ആണ്  ദില്ലിയുടെ വായു മലിനീകരണത്തെക്കുറിച്ച് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

നിലവിലെ വായു മലിനീകരണ തോത് തുടർന്നാൽ ദില്ലിയിൽ താമസിക്കുന്നവർക്ക് 11.9 വർഷം വരെ ആയുസ്സ് കുറയുമെന്ന് പുതിയ പഠനം ചൂണ്ടിക്കാട്ടുന്നു. ലോകാരോഗ്യ സംഘടന കണക്കാക്കുന്ന മലിനീകരണ പരിധിയുമായി താരതമ്യപ്പെടുത്തുമ്പോൾ നിലവിലെ മലിനീകരണ തോത് തുടരുകയാണെങ്കിൽ ദില്ലി നിവാസികളുടെ ശരാശരി ആയുർദൈർഘ്യത്തില്‍ 11.9 വർഷം കുറയുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. ഇപ്രകാരം  ദില്ലിയില്‍  താമസിക്കുന്ന ഒരാളുടെ ശരാശരി ആയുസ്സ് 5.3 വർഷം കുറയുമെന്നാണ്  പഠനം പറയുന്നത്.

 

ലോകാരോഗ്യ സംഘടനയുടെ പരിധിയിൽ പഞ്ചാബിലെ പത്താൻകോട്ടിൽ കണികാ മലിനീകരണം ഏഴിരട്ടിയിൽ ആധികമാണെന്നാണ്. പത്താൻകോട്ടിൽ നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ ശരാശരി ആയുർദൈർഘ്യം 3.1 വർഷമായി കുറയുമെന്നും പഠനത്തിൽ പറയുന്നു. ഭൂമിശാസ്ത്രപരവും കാലാവസ്ഥാപരവുമായ ഘടകങ്ങളാൽ വടക്കൻ സമതലങ്ങളിലെ കണികാ മലിനീകരണം രൂക്ഷമാകുന്നതിൽ മനുഷ്യരും പ്രധാന പങ്ക് വഹിക്കുന്നതായും റിപ്പോർട്ടിൽ എക്യുഎൽഐ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *