ഹോട്ടലുടമയെ തട്ടിക്കൊണ്ട് പോയ പ്രതികളെ തേടി ചിന്നക്കലാലില്‍ എത്തിയ കായംകുളം പൊലീസ് സംഘത്തിന് നേരെ ആക്രമണം; ഉദ്യോഗസ്ഥന് കുത്തേറ്റു

Spread the love
ഹോട്ടലുടമയെ തട്ടിക്കൊണ്ട് പോയ പ്രതികളെ തേടി ചിന്നക്കലാലില് എത്തിയ കായംകുളം പൊലീസ് സംഘത്തിന് നേരെ ആക്രമണം; ഉദ്യോഗസ്ഥന് കുത്തേറ്റു
ചിന്നാക്കനാൽ /ഇടുക്കി :ഇടുക്കി ചിന്നക്കലാലില് കായംകുളം പൊലീസ് സംഘത്തിന് നേരെ ആക്രമണം. ഒരു സിവില് പൊലീസ് ഓഫീസര്ക്ക് കുത്തേറ്റു. സിപിഒ ദീപകിനാണ് വയറില് കുത്തേറ്റത്. ഗുരുതരാവസ്ഥയിൽ ഉദ്യോഗസ്ഥനെ മൂന്നാര് ടാറ്റാ ടീ ആശുപത്രിയില് പ്രവേശിപ്പിച്ചു. ദീപകിനെ ശസത്രക്രിയക്ക് വിധേയനാക്കി.എസ് ഐ അടക്കം അഞ്ച് പൊലീസുകാരാണ് സംഘത്തിലുണ്ടായിരുന്നത്. രണ്ട് പൊലീസുകാര്ക്കും അക്രമത്തില് പരുക്കേറ്റു.
പുലര്ച്ച രണ്ട് മണിക്കാണ് സംഭവം നടന്നത്. ഹോട്ടലുടമയെ തട്ടിക്കൊണ്ട് പോയ പ്രതികളെ തേടി പോയതായിരുന്നു സംഘം. പ്രതികളില് രണ്ട് പേരെ പിടികൂടിയപ്പോള് മറ്റുള്ളവരെത്തി ആക്രമക്കുകയായിരുന്നു. കസ്റ്റയിലെടുത്ത പ്രതികളെ രക്ഷപ്പെടുത്തി. പൊലീസ് വാഹനത്തിന്റെ താക്കോലും ഊരിയെടുത്ത് കൊണ്ട് പോയി.
കായംകുളത്തെ ഹോട്ടൽ ഉടമയെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവത്തിലെ നാലു പ്രതികൾ ചിന്നക്കനാൽ ഭാഗത്ത് ഒളിവിൽ കഴിയുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സംഘം ഇവിടെ എത്തുകയായിരുന്നു. രണ്ടു പ്രതികളെ കസ്റ്റഡിയിലെടുക്കുന്നതിനിടെ ഇവർക്കൊപ്പമുണ്ടായിരുന്നവർ പോലീസുകാരെ ആക്രമിക്കുകയായിരുന്നു. പോലീസ് വാഹനത്തിൻ്റെ താക്കോൽ ഊരിയെടുത്ത അക്രമി സംഘം ഉദ്യോഗസ്ഥരെ വളഞ്ഞിട്ട് മർദിച്ചു. തുടർന്ന് കസ്റ്റഡിയിലെടുത്തവരെ മോചിപ്പിക്കുകയും ചെയ്തു. ഇയാൾ അപകടനില തരണം ചെയ്തു. അക്രമി സംഘത്തിലെ മൂന്നുപേരെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *