അവസാന ഘ‌ട്ട പ്രചാരണത്തിലേക്ക് പുതുപ്പള്ളി

Spread the love

കോട്ടയം: അവസാന ഘ‌ട്ട പ്രചാരണത്തിലേക്ക് പുതുപ്പള്ളി. കെ മുരളീധരന്‍ എംപി, കോൺ​ഗ്രസ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ പ്രചാരണത്തിനായി ഇന്ന് മീനടത്ത് പ്രസംഗിക്കും. എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പങ്കെടുക്കുന്ന പൊതുയോഗം ഈ മാസം 30-ാം തിയതി ഉണ്ടാകും. പൊതുയോഗത്തിന്റെ സമയം ഇതുവരെ നിശ്ചയിച്ചിട്ടില്ല. എകെ ആന്റണി സെപ്റ്റംബര്‍ ഒന്നിന് അയര്‍ക്കുന്നം, പുതുപ്പള്ളി എന്നിവിടങ്ങളിലും വൈകുന്നേരം പ്രസംഗിക്കും.

 

ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന്റെ പര്യടനം ഞായറാഴ്ച അയര്‍ക്കുന്നം, അകലക്കുന്നം പഞ്ചായത്തുകളിലായി നടക്കും. 30-ാം തിയതി മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും പുതുപ്പള്ളിയിലെത്തും. സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് പൂര്‍ത്തീകരിച്ചു. കുടുംബയോഗങ്ങള്‍ അവധിദിവസങ്ങളിലും തുടരും.

 

 

എന്‍ഡിഎയ്ക്കായി പ്രകാശ് ജാവേദ്ക്കര്‍, കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ തുടങ്ങിയവര്‍ അവസാനഘട്ടത്തില്‍ പ്രചാരണത്തിനെത്തും. തിരുവോണം, ശ്രീനാരായണഗുരു ജയന്തി, അയ്യങ്കാളി ജയന്തി എന്നീ ദിവസങ്ങളില്‍ നിശബ്ദപ്രചാരണം ആയിരിക്കും

Leave a Reply

Your email address will not be published. Required fields are marked *