മലപ്പുറത്ത് വീട്ടുവളപ്പിലെ മാലിന്യക്കുഴിയിൽ മൃതദേഹം കുഴിച്ചിട്ട നിലയിൽ
മലപ്പുറത്ത് വീട്ടുവളപ്പിലെ മാലിന്യക്കുഴിയിൽ മൃതദേഹം കുഴിച്ചിട്ട നിലയിൽ
യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ചോദ്യംചെയ്ത യുവാവിന്റെ വീടിന് പിന്നില്‍ നിന്ന് കുഴിച്ചിട്ട നിലയില്‍ അഴുകിയ മൃതദേഹം കണ്ടെത്തി. മലപ്പുറം തുവ്വൂരില്‍ ആണ് സംഭവം.
തുവ്വൂര്‍ പഞ്ചായത്ത് ഓഫിസിനു സമീപം റെയില്‍വേ പാളത്തിനടുത്തുള്ള വീട്ടുവളപ്പിലാണ് മൃതദേഹം കണ്ടത്. കഴിഞ്ഞ 11ന് പള്ളിപ്പറമ്പ് മാങ്കൂത്ത് മനോജിന്റെ ഭാര്യ സുജിത(35)യെ കാണാതായതുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.