ശമ്പളത്തിന്റെ കാര്യം എപ്പോഴും ഓര്‍മ്മിപ്പിക്കേണ്ടി വരുന്നത് കഷ്ടമാണെന്നും കോടതി.
കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധിയില്‍ സര്‍ക്കാരിനെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ഹൈക്കോടതി. കഴിഞ്ഞ മാസത്തെ ശമ്പളമെങ്കിലും കൊടുക്കാന്‍ കോടതി നിര്‍ദേശിച്ചു. ശമ്പളത്തിന്റെ കാര്യം എപ്പോഴും ഓര്‍മ്മിപ്പിക്കേണ്ടി വരുന്നത് കഷ്ടമാണെന്നും കോടതി. ഇപ്പോഴെങ്കിലും ശമ്പളം നല്‍കാതെ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാനാകില്ലെന്നും കോടതി പറഞ്ഞു.
ശമ്പളം പണമായി തന്നെ നല്‍കണം. കൂപ്പണ്‍ പരിപാടി അനുവദിക്കില്ല. കെഎസ്ആര്‍ടിസിയെ സ്വകാര്യവത്കരിക്കാന്‍ ഉദ്ദേശമുണ്ടോ എന്നും കോടതി ചോദിച്ചു. ഉന്നത സമിതി യോഗം ചേര്‍ന്ന് ശമ്പളം നല്‍കാന്‍ എന്ത് തീരുമാനമെടുത്തു? പത്ത് കോടി രൂപ തരില്ലെന്ന് പറയാനാണോ മൂന്ന് മന്ത്രിമാര്‍ യോഗം നടത്തിയതെന്നും കോടതി ചോദിച്ചു. കെഎസ്ആര്‍ടിസി, ശമ്പള/പെന്‍ഷന്‍ വിഷയങ്ങള്‍ ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി.