അയർലൻഡിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിൽ ഇന്ത്യക്ക് ജയം
അയർലൻഡിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിൽ ഇന്ത്യക്ക് ജയം.33 റൺസിനാണ് ഇന്ത്യ വിജയക്കൊടി പാറിച്ചത്. 186 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ അയർലൻഡിന്റെ ഇന്നിങ്സ് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 152 റൺസിൽ അവസാനിച്ചു. അയർലൻഡിനായി ഓപ്പണർ ആന്‍ഡ്രൂ ബാൽബിർനി 51 പന്തിൽനിന്ന് 72 റൺസുമായി പൊരുതിയെങ്കിലും പിന്തുണ നൽകാൻ മറ്റാർക്കും കഴിഞ്ഞില്ല.ഇന്ത്യക്കായി ജസ്പ്രിത് ബുമ്ര, പ്രസിദ്ധ് കൃഷ്ണ, രവി ബിഷ്ണോയ് എന്നിവർ രണ്ട് വിക്കറ്റു വീതവും അർഷ്ദീപ് സിങ് ഒരു വിക്കറ്റും നേടി. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി. പരമ്പരയിലെ അവസാന മത്സരം ബുധനാഴ്ച നടക്കും.