ഇന്ത്യയുടെ ചന്ദ്രയാന്‍ 3 ദൗത്യം വിജത്തിനരികെ. ചന്ദ്രയാന്‍ മൂന്ന് ലാന്‍ഡറിന്റെ അവസാന ഭ്രമണപഥം താഴ്ത്തലും വിജയകരമായി പൂര്‍ത്തിയായി
ഇന്ത്യയുടെ ചന്ദ്രയാന്‍ 3 ദൗത്യം വിജത്തിനരികെ. ചന്ദ്രയാന്‍ മൂന്ന് ലാന്‍ഡറിന്റെ അവസാന ഭ്രമണപഥം താഴ്ത്തലും വിജയകരമായി പൂര്‍ത്തിയായി. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ലാന്‍ഡര്‍ മൊഡ്യൂളിനെ ചന്ദ്രനോട് ഏറ്റവും അടുത്ത ഭ്രമണ പഥത്തിലേക്ക് ലാന്‍ഡ് ചെയ്തത്.
പേടകം ഇപ്പോള്‍ ചന്ദ്രനില്‍ നിന്ന് 25 കിലോമീറ്റര്‍ അടുത്ത ദൂരത്തിലുള്ള ഭ്രമണപഥത്തില്‍ എത്തി. ഓഗസ്റ്റ് 23ന് വൈകീട്ട് 5.45 നാണ് ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് പ്രക്രിയ തുടങ്ങുക.
ബംഗളൂരുവിലെ ഇസ്ട്രാക്കിന്റെ ഗ്രൗണ്ട് സ്റ്റേഷനാണ് പേടകത്തെ നിയന്ത്രിക്കുന്നത്. ലാന്‍ഡര്‍ മൊഡ്യൂളിന്റെ പ്രവര്‍ത്തനം തൃപ്തികരമാണെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. സാങ്കേതിക പരിശോധനകള്‍ തുടരുമെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി.