തൃശ്ശൂർ കണിമംഗലത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞു.അപകടത്തിൽ മുപ്പത്തിരണ്ടോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്

Spread the love

തൃശ്ശൂർ കണിമംഗലത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞു. തൃപ്രയാർ തൃശ്ശൂർ റൂട്ടിൽ സർവീസ് നടത്തുന്ന ക്രൈസ്റ്റ് എന്ന ബസ്സാണ് മറിഞ്ഞത്.അപകടത്തിൽ മുപ്പത്തിരണ്ടോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഗുരുതരമായ പരുക്ക് ആർക്കും ഉള്ളതായി വിവരങ്ങളില്ല. പരുക്കേറ്റവരെ തൃശൂരിലെ വിവിധ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രാവിലെ സമയമായതിനാല്‍ ബസിലെ യാത്രക്കാരില്‍ ഏറെയും കുട്ടികളും സ്ത്രീകളുമാണ്.

 

അതേസമയം, അപകടം നടന്ന ഈ റോഡിൽ ഇതിന് മുൻപും നിരവധി ഇരുചക്രവാഹന അപകടങ്ങൾ നടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. മെറ്റൽ പാകിയ റോഡ്ആയതിനാൽ അപകടങ്ങൾ ഈ മേഖലയിൽ പതിവാണ്.ഫയര്‍ഫോഴ്‌സും നാട്ടുകാരും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്‌.

Leave a Reply

Your email address will not be published. Required fields are marked *