ഇടുക്കി നെടുങ്കണ്ടം മാവടി കൊലപാതകത്തിലെ പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് തുടങ്ങി
ഇടുക്കി നെടുങ്കണ്ടം മാവടി കൊലപാതകത്തിലെ പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് തുടങ്ങി. വെടിവെച്ച തോക്ക് അടുത്തുള്ള പടുത കുളത്തില്‍ ഉപേക്ഷിച്ചതായി പ്രതികള്‍ നല്കിയ മൊഴിയുടെ അടിസ്ഥാഥാനത്തില്‍ തോക്ക് കണ്ടെടുക്കുവാനുള്ള പരിശോധന പുരോഗമിക്കുകയാണ്. കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പിന് നേതൃത്വം നല്‍കുന്നത്.
മാവടി സ്വദേശികളായ സജി ജോണ്‍, ബിനു, മുനിയറ സ്വദേശി വിനീഷ് എന്നിവരാണ് അറസ്റ്റിലായത്. വന്യമൃഗത്തെ വെടിവെച്ചത് ഉന്നം തെറ്റി സണ്ണിക്കു മേല്‍ കൊള്ളുകയായിരുന്നു. വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന മാവടി പ്ലാക്കല്‍വീട്ടില്‍ സണ്ണി തോമസ് (57) ചൊവ്വാഴ്ച രാത്രിയാണ് വെടിയേറ്റ് മരിച്ചത്. ശബ്ദം കേട്ട് വീട്ടുകാരെത്തി നോക്കുമ്പോഴാണ് രക്തത്തില്‍ കുളിച്ച നിലയില്‍ സണ്ണിയെ കണ്ടെത്തിയത്. നാടന്‍ തോക്ക് ഉപയോഗിച്ച് വീടിനു പുറത്തു നിന്നാണ് വെടിവെച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.