പുറത്തുവരുന്നത് കൂടുതല്‍ തട്ടിപ്പിന്റെ വിവരങ്ങള്‍.വിസ തട്ടിപ്പിന് ഇരയായത് എട്ട് ജില്ലകളില്‍ നിന്നുള്ള തൊഴിലന്വേഷകര്‍.വയനാട് സ്വദേശിയായ ഏജന്റ് പരാതി നല്‍കി

Spread the love

പുറത്തുവരുന്നത് കൂടുതല്‍ തട്ടിപ്പിന്റെ വിവരങ്ങള്‍.വിസ തട്ടിപ്പിന് ഇരയായത് എട്ട് ജില്ലകളില്‍ നിന്നുള്ള തൊഴിലന്വേഷകര്‍.വയനാട് സ്വദേശിയായ ഏജന്റ് പരാതി നല്‍കി
കോട്ടയം: കേരളദേശം ഓണ്‍ലൈന്‍ ന്യൂസ് പുറത്തുകൊണ്ടുവന്ന വിസ തട്ടിപ്പില്‍ പുറത്തുവരുന്നത് കൂടുതല്‍ തട്ടിപ്പിന്റെ കഥകള്‍.വാര്‍ത്ത വന്നതിന് പിന്നാലെ നിരവധി പേരാണ് ഞങ്ങളെ ബന്ധപ്പെട്ടത്. കണ്ണൂര്‍,കോഴിക്കോട്,വയനാട്,തൃശൂര്‍,കൊല്ലം,തിരുവനന്തപുരം,ഇടുക്കി,കോട്ടയം ജില്ലകളില്‍ നിന്നുള്ള 74 പേര്‍ക്കാണ് തുക നഷ്ടപ്പെട്ടത്. ഇതില്‍ പതിനാലോളം പേരുടെ കാഷ് വയനാട് സ്വദേശിയായ ഏജന്റാണ് ഒരുമിച്ചു വാങ്ങി കൂട്ടിക്കല്‍ സ്വദേശിക്ക് നല്‍കിയത്.

ഇസ്രായേലിലും ന്യൂസിലന്‍ഡിലും ടൂറിസ്റ്റ് വിസയിലും ജോബ് വിസയിലും പോകുതിനുവേണ്ടി പതിനാലോളം ആളുകളുടെ കയ്യില്‍ നിന്നും 2022 സെപ്റ്റംബര്‍ മുതല്‍ 2023 മാര്‍ച്ച് മാസം വരെയുള്ള കാലയളവില്‍ 49 ലക്ഷം രൂപയോളം രൂപ കൂട്ടിക്കല്‍ സ്വദേശിയായ ബിബിന്‍ ജോസഫ് എന്ന വ്യക്തിയുടെ അക്കൗണ്ടില്‍ കൊടുക്കുകയും എന്നാല്‍ നാളിതുവരെയായും യാത്രയ്ക്കുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ പണവും രേഖകളും മടക്കി കിട്ടണമെന്നാവശ്യപ്പെട്ടാണ് വയനാട്  രംഗത്ത് വന്നത്

നാളെ.അന്തര്‍ സംസ്ഥാന വേരുകളുള്ള യഥാര്‍ത്ഥ വില്ലന്‍ രംഗത്ത് വരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *