കായംകുളം എരുവ ക്ഷേത്രത്തിന് സമീപത്തെ കുളത്തിൽ ചാടി പെൺകുട്ടി ജീവനൊടുക്കി
കായംകുളം എരുവ ക്ഷേത്രത്തിന് സമീപത്തെ കുളത്തിൽ ചാടി പെൺകുട്ടി ജീവനൊടുക്കി. മേലാംപള്ളി സ്വദേശി വിഷ്ണുപ്രിയ (17) ആണ് ആത്മഹത്യ ചെയ്തത്. ഇന്ന് വൈകീട്ട് മൂന്നരയോടെയാണ് സംഭവം നടന്നത്. ആളുകൾ നോക്കി നിൽക്കെയാണ് പെൺകുട്ടി കുളത്തിലേക്ക് ചാടിയത്. തുടർന്ന് നാട്ടുകാർ പെൺകുട്ടിയെ ഉടൻ കരയ്ക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി. പെൺകുട്ടിയുടെ ബന്ധുക്കളെത്തി ആളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
അതേസമയം പെൺകുട്ടിടെ ആത്മഹത്യയുടെ പിന്നിലെ കാരണം വ്യക്തമല്ല. വിഷ്ണുപ്രിയ എൽഎൽബിയ്ക്ക് അഡ്മിഷൻ എടുക്കാൻ ഇരിക്കവെയാണ് ആത്മഹത്യ ചെയ്തത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.