ഉത്തര്‍പ്രദേശില്‍ നടന്ന ഏറ്റുമുട്ടൽ കൊലപാതങ്ങളുടെ അന്വേഷണ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി
dummy image
യോഗി ആദിത്യനാഥ് സര്‍ക്കാരിന്‍റെ കാലത്ത് ഉത്തര്‍പ്രദേശില്‍ നടന്ന ഏറ്റുമുട്ടൽ കൊലപാതങ്ങളുടെ അന്വേഷണ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി. കഴിഞ്ഞ ആറു വർഷത്തിനിടെയുണ്ടായ 183 കൊലപാതങ്ങളുടെ റിപ്പോർട്ടാണ് സമർപ്പിക്കേണ്ടത്. ആറ് ആഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നല്‍കണം.
ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ട്, അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് നിർദേശം നൽകിയത്. ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെ അന്വേഷണത്തിന് ദേശിയ മനുഷ്യാവകാശ കമ്മിഷൻ തയ്യാറാക്കിയ മാർഗരേഖയ്ക്ക് സമാനമായ പൊതു മാര്‍ഗനിര്‍ദേശം തയ്യാറാക്കുമെന്ന് ബെഞ്ച് വ്യക്തമാക്കി. ഇതിന്റെ ഭാഗമായാണ് ഉത്തർപ്രദേശിലെ ഏറ്റുമുട്ടൽ കൊലപാതങ്ങളുടെ അന്വേഷണ തൽസ്ഥിതി റിപ്പോർട്ട് സംസ്ഥാന അഡ്വക്കേറ്റ് ജനറലിനോട് ആവശ്യപ്പെട്ടത്.