ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ യു ഡി എഫ് സ്ഥാനാർത്ഥി
കോട്ടയം :ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ യു ഡി എഫ് സ്ഥാനാർത്ഥി
തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന് മൂന്ന് മണിക്കൂറിന് ശേഷമാണ് സ്ഥാനാർത്ഥി പ്രഖ്യാപനം.
കെ പി സി സി പ്രസിഡൻ്റ് കെ സുധാകരനാണ് ഡൽഹിയിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്.
ഏറെ അപ്രതീക്ഷിതമായിട്ടാണ് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ 5ന് നടക്കുമെന്ന് ഉള്ള തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിപ്പ് ലഭിച്ചത്.
നോമിനേഷൻ സമർപ്പിക്കേണ്ട അവസാന തീയതി ഈ മാസം 17 നും, സൂക്ഷ്മ പരിശോധന 18 നും, നോമിനേഷൻ പിന്‍വലിക്കാനുള്ള അവസാന തീയതി 21നും നടക്കും.
വോട്ടെണ്ണൽ സെപ്റ്റംബർ എട്ടിന് ആണ് നടക്കുക
എൽ ഡി എഫിനെ സംബന്ധിച്ച് സ്ഥാനാർത്ഥി ആരാണന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.മുൻ സ്ഥാനാർത്ഥി സി പി എമ്മിന്റെ യുവ നേതാവ് ജയ്ക് സി തോമസ്, റജി സഖറിയ, കെ എൻ രാധാകൃഷ്ണൻ എന്നിവരുടെ പേരുകളാണ് പരിഗണനയിൽ ഉള്ളത് എന്നറിയുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലേതു പോലെ എല്ലാവർക്കും സ്വീകാര്യനായ സ്വതന്ത്ര സ്ഥാനാർത്ഥിയെ പരിഗണിക്കുമോ എന്നും കണ്ടറിയണം.
ബി ജെ പി ഇതു വരെ സ്ഥാനാർത്ഥി നിർണയമൊന്നും നടത്തിയിട്ടില്ല.
തിരഞ്ഞെടുപ്പിന് വെറും 27 ദിവസം മാത്രം അവശേഷിക്കേ വളരെ വേഗമുള്ള തീരുമാനങ്ങളാവും രാഷ്ട്രീയ പാർട്ടികളിൽ നിന്നുമുണ്ടാവുക.
പുതുപ്പള്ളിക്കു പുറമേ ജാർഖണ്ഡിലെ ധുമ്രി, ത്രിപുരയിലെ ബോക്സാനഗർ, ധൻപുർ, ബംഗാളിലെ ധുപ്ഗുരി, ഉത്തർപ്രദേശിലെ ഘോസി, ഉത്തരാഖണ്ഡിലെ ബാഗേശ്വർ എന്നിവിടങ്ങളിലും സെപ്റ്റംബർ 5ന് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്