അച്ഛനെയും അമ്മയേയും മകൻ വെട്ടിക്കൊലപ്പെടുത്തി
പത്തനംതിട്ട: അച്ഛനെയും അമ്മയേയും മകൻ വെട്ടിക്കൊലപ്പെടുത്തി. പത്തനംതിട്ട തിരുവല്ല പരുമലയിലാണ് സംഭവം. കൃഷ്ണൻകുട്ടി (72), ശാരദ(70) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകൻ അനിൽ കുമാറിനെ (കൊച്ചുമോൻ) പൊലീസ് കസ്റ്റഡിയിലെടുത്തു.
കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇവർ തമ്മിൽ വഴക്ക് പതിവാണെന്ന് നാട്ടുകാരും മൊഴി നൽകിയിട്ടുണ്ട്. രാവിലെ എട്ട് മണിയോടെയാണ് സംഭവം. വീടിനുള്ളിൽ വച്ചാണ് അനിൽ അച്ഛനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തിയത്.