വൈക്കത്ത് പതിനഞ്ച്കാരിയായ സ്കൂൾ വിദ്യാർഥിനിയെ 56 കാരൻ പീഡിപ്പിച്ചതായി പരാതി
വൈക്കത്ത് പതിനഞ്ച്കാരിയായ സ്കൂൾ വിദ്യാർഥിനിയെ 56 കാരൻ പീഡിപ്പിച്ചതായി പരാതി. ജ്യൂസ് നൽകി മയക്കിയും ഭീഷണിപ്പെടുത്തിയും ജ്യോൽസ്യൻ കൂടിയായ പ്രതി നിരവധി തവണ പീഡിപ്പിച്ചെന്നാണ് പരാതി.
പരാതി നൽകി രണ്ടാഴ്ചയായിട്ടും പൊലീസ് പ്രതിയെ പിടിക്കാത്തതിൽ പരാതിയുമായി കുടുംബം രംഗത്തെത്തി. “ജ്യോൽസ്യനും ടിവിപുരം സ്വദേശിയുമായ 56 കാരനെതിരെയാണ് പെൺകുട്ടിയുടെ മൊഴി. നിർദ്ധന കുടുംബത്തിലെ അംഗമായ കുട്ടിയുടെ പിതാവിന്റെ സുഹൃത്താണ് വീട്ടിലെത്തിയ കുട്ടിയെ ജ്യൂസ് നൽകി മയക്കി പീഡിപ്പിച്ചത്. ജ്യോൽസ്യനായ ഇയാൾ പൂജയിലൂടെ കുട്ടിയുടെ കുടുംബത്തെ ഇല്ലായ്മചെയ്യുമെന്നും കുട്ടിയുടെഫോട്ടോ പുറത്ത് വിടുമെന്നും ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.
സ്കൂളിലെ കൂട്ടുകാരോടും പിന്നീട് സ്കൂൾ ടീച്ചറോടും കുട്ടി വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്ത് വന്നത്.