അനുസ്മരണ ചടങ്ങിലേക്ക് പിണറായിയെ വിളിച്ചത് ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തിന്റെ നിര്‍ബന്ധം മൂലം
ഉമ്മന്‍ചാണ്ടി അനുസ്മരണ ചടങ്ങിലേക്ക് പിണറായി വിജയനെ ക്ഷണിച്ചത് മുന്‍ മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ ഇടപെടല്‍ മൂലം. സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ വ്യക്തിപരമായി ആക്ഷേപിച്ച പിണറായി വിജയനെ അനുസ്മരണ ചടങ്ങിലേക്ക ക്ഷണിക്കേണ്ടെന്നായിരുന്നു കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്റെയും, പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും നിലപാട്.
എന്നാല്‍ ഏ കെ ആന്റെണി ഉള്‍പ്പെടെയുള്ള മുതര്‍ന്ന നേതാക്കള്‍ക്ക് പിണറായി വിജയനെ ചടങ്ങിന് വിളിക്കണമെന്ന് തന്നെയായിരുന്നു ആഗ്രഹം. ഇതോടെ നേതാക്കന്‍മാര്‍ തമ്മില്‍ തര്‍ക്കം ഉടലെടുത്തു. ഇതോടെയാണ് പ്രശ്‌നപരിഹാരത്തിന് ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തെ സമീപിച്ചത്. പഴയതൊന്നും ഓര്‍ക്കേണ്ടിതല്ലന്നും അനുസ്മരണത്തിന് മുഖ്യമന്ത്രി പിണറായി വിജയനെത്തന്നെ വിളിക്കണമെന്നും ഉമ്മന്‍ചാണ്ടിയുടെ കുടുംബം ശക്തിയായി ആവശ്യപ്പെടുകയായിരുന്നു.
ചാണ്ടി ഉമ്മന്‍ തന്നെ ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വത്തോടാവശ്യപ്പെടുകയും ചെയ്തിരുന്നു.ഇതോടെയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നേരിട്ട് പോയി മുഖ്യമന്ത്രിയെ ക്ഷണിച്ചത്. ഇന്ന് വൈകീട്ടാണ് തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ കെ പി സി സി യുടെ ആഭിമുഖ്യത്തില്‍ ഉമ്മന്‍ചാണ്ടി അനുസ്മരണം നടക്കുന്നത്.