നോളന്‍ ഇഫക്ട് ഇന്ത്യയിലും; ‘ഓപ്പണ്‍ഹൈമര്‍’ ഹിറ്റായി, ഓപ്പണിംഗ് ദിനത്തില്‍ റെക്കോര്‍ഡ് കളക്ഷന്‍
ക്രിസ്റ്റഫര്‍ നോളന്റെ ‘ഓപ്പണ്‍ഹൈമര്‍’ ഇന്ത്യയിലും ഹിറ്റ്. ജൂലൈ 21ന് തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രകടനമാണ് ഇന്ത്യന്‍ ബോക്‌സോഫീസില്‍ കാഴ്ചവച്ചത്. 13.50 കോടി രൂപയാണ് ചിത്രത്തിന് ഇന്ത്യന്‍ ബോക്‌സോഫീസില്‍ നിന്നും ലഭിച്ച ഓപ്പണിംഗ് കളക്ഷന്‍.
ഈ വര്‍ഷം ഇന്ത്യയില്‍ ഒരു ഹോളിവുഡ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ഓപ്പണിംഗ് ദിന കളക്ഷനാണിത്. ഓപ്പണ്‍ഹൈമറിനു വേണ്ടി യഥാര്‍ഥ ന്യൂക്ലിയര്‍ സ്ഫോടനം ചിത്രീകരിച്ചിരിക്കുകയാണ് നോളന്‍. ആറ്റംബോംബിന്റെ പിതാവായ ശാസ്ത്രഞ്ജന്‍ ജെ.റോബര്‍ട്ട് ഓപ്പണ്‍ഹൈമറിന്റെ ജീവിതമാണ് ചിത്രത്തിന് പ്രമേയം.
ഹൈമറിന്റെ നേതൃത്വത്തില്‍ നടന്ന ട്രിനിറ്റി ടെസ്റ്റ് (മെക്സിക്കോയില്‍ നടന്ന ആദ്യ നൂക്ലിയര്‍ സ്ഫോടന പരീക്ഷണം) ആണ് നോളന്‍ സിനിമയ്ക്കു വേണ്ടി റി ക്രിയേറ്റ് ചെയ്തത്. തന്റെ സിനിമകളിലെ ഏറ്റവും മുതല്‍മുടക്കേറിയ സിനിമയാകും ഓപ്പണ്‍ഹൈമറെന്ന് നോളന്‍ പറഞ്ഞിരുന്നു.
ഐമാക്സ് ക്യാമറയില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫിലിം ഉപയോഗിച്ച് ഷൂട്ട് ചെയ്യുന്ന ആദ്യ സിനിമ കൂടിയാണിത്. നോളന്റെ പ്രിയ ഛായാഗ്രാഹകനായ ഹൊയ്തി വാന്‍ ഹൊയ്ടെമയാണ് ഓപ്പണ്‍ഹൈമറിന്റെ ക്യാമറ. കിലിയന്‍ മര്‍ഫിയാണ് ഓപ്പണ്‍ഹൈമറുടെ വേഷത്തില്‍ എത്തിയത്.