Spread the love

അമേരിക്കയിലെ കലിഫോര്‍ണിയയില്‍ മലയാളി വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു. നീണ്ടൂര്‍ കൈപ്പുഴ കാവില്‍ സണ്ണിയുടെ മകന്‍ ജാക്‌സന്‍ (17) ആണ് കാലിഫോര്‍ണിയയില്‍ വെടിയേറ്റ് മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.

ഇന്നലെ വൈകിട്ട് 3.30നു സണ്ണി കൈപ്പുഴയിലെ സഹോദരിയെ വിളിച്ചാണു വിവരമറിയിച്ചത്. മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 1992 ല്‍ ആണ് സണ്ണിയും കുടുംബവും യുഎസിലേക്ക് പോയത്. 2019 ല്‍ ആണ് ഏറ്റവും ഒടുവില്‍ നാട്ടില്‍ എത്തിയത്.

ജാക്‌സന്റെ അമ്മ റാണി യുഎസില്‍ നേഴ്‌സാണ്. സംസ്‌കാരം യുഎസില്‍ ത്തന്നെ നടത്തുമെന്നാണു ബന്ധുക്കള്‍ക്കു ലഭിച്ച വിവരം.

Leave a Reply

Your email address will not be published. Required fields are marked *