പരാതിയുമായി വിദ്യാർത്ഥിനികൾ പോലീസ് സ്റ്റേഷനിൽ. അധ്യാപകനെ അറസ്റ്റ് ചെയ്തു
മേപ്പാടി: സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയതിനു പിന്നാലെ കായികാധ്യാപകനെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തു. വയനാട് മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ പുത്തൂര്‍വയല്‍ സ്വദേശി താഴംപറമ്പില്‍ ജി എം ജോണി(50)ആണ് അറസ്റ്റിലായത്.
കഴിഞ്ഞദിവസം സ്‌കൂള്‍ വിട്ടതിനു ശേഷമാണ് അഞ്ചു വിദ്യാര്‍ഥിനികള്‍ പൊലീസ് സ്റ്റേഷനിലെത്തി ജോണിക്കെതിരേ പരാതി നല്‍കിയത്. തുടര്‍ന്ന് അധ്യാപകനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയും റിമാന്‍ഡ് ചെയ്യുകയും ചെയ്തു.