പശ്ചിമ ബംഗാൾ തദ്ദേശ തെര‍ഞ്ഞെടുപ്പ് ഫലം കൃത്രിമമെന്ന് ആരോപണം;

Spread the love

പശ്ചിമ ബംഗാൾ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലങ്ങളിൽ കൃത്രിമത്വം ആരോപിച്ച് ബിജെപി. ദക്ഷിണ ദിനാജ്പൂർ ജില്ലയ്ക്ക് കീഴിലുള്ള ബാലൂർഘട്ട് കോളേജിലെ വോട്ടെണ്ണൽ കേന്ദ്രത്തിന് പുറത്ത് കഴിഞ്ഞ ദിവസം രാത്രി വൈകി പശ്ചിമ ബംഗാൾ ബിജെപി പ്രസിഡന്റ് സുകാന്ത മജുംദാറുടെ നേതൃത്വത്തിലായിരുന്നു ധർണ.

രണകക്ഷിയായ തൃണമൂൽ കോൺഗ്രസ് (ടിഎംസി) ഫലം കെട്ടിച്ചമച്ചതാണെന്നായിരുന്നു ആരോപണം, വിഷയത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ബിജെപി അധ്യക്ഷൻ മജുംദാർ പറഞ്ഞു.”തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചുവെന്നും പുറത്തുവന്ന ഫലം കെട്ടിച്ചമച്ചതാണെന്നും. ബിജെപി പറഞ്ഞു വോട്ടെണ്ണലിൽ കൃത്രിമം കാണിച്ച് തങ്ങളുടെ സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ ഭരണകക്ഷി ക്രിമിനലുകളെ വോട്ടെണ്ണൽ കേന്ദ്രത്തിനുള്ളിൽ കൊണ്ടുവന്നുവെന്നും ആരോപണം ഉയർന്നിട്ടുണ്ട്..

സ്ഥലത്തെ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ (ബിഡിഒ) പക്ഷപാതപരവും ഏജന്റുമാണെന്ന് മജുംദാർ പറഞ്ഞു. ടിഎംസിയുടെ,” വോട്ടെണ്ണൽ കേന്ദ്രത്തിന് പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു ആരോപണം. സംസ്ഥാനത്തെ 63,229 ഗ്രാമപഞ്ചായത്ത് സീറ്റുകളിലേക്കുള്ള വോട്ടെണ്ണൽ ചൊവ്വാഴ്ച രാവിലെ 8 മണിക്കാണ് ആരംഭിച്ചത്.ടിഎംസി 28,985 സീറ്റുകളിലും ഭാരതീയ ജനതാ പാർട്ടി (ബിജെപി) 7,764 സീറ്റുകളിലും വിജയിച്ചപ്പോൾ കോൺഗ്രസ് 2,022 സീറ്റുകൾ നേടി.

തെരഞ്ഞെടുപ്പ് ദിവസം മുതൽ സംസ്ഥാനത്ത് വിവിധ പാർട്ടികൾ തമ്മിൽ സംഘർഷം തുടങ്ങിയിരുന്നു. അത് അക്രമത്തിലെത്തിയതോടെ പലരുടേയും ജീവൻ നഷ്ടപ്പെട്ട സാഹചര്യമാണ് നേരിടേണ്ടിവന്നത്. വോട്ടെണ്ണലിന് കേന്ദ്ര സേന ഉൾപ്പെടെ സംസ്ഥാനത്ത് സുരക്ഷ ഒരുക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *