കാട്ടുപന്നിയുടെ ആക്രമണത്തിൽ ഓട്ടോ മറിഞ്ഞു; വനിതാ ഡ്രൈവർക്ക് ദാരുണാന്ത്യം, 3 കുട്ടികൾക്ക് പരിക്ക്
കാട്ടുമൃഗങ്ങൾ നാട്ടിലേക്കിറങ്ങുന്നതോടെ വിളകളുടെ നാശനഷ്ടങ്ങൾ മാത്രമല്ല സംഭവിക്കുന്നത്. പലപ്പോഴും അവ മനുഷ്യജീവന് തന്നെ ഭീഷണിയാകാറുണ്ട്. ഇന്ന് രാവിലെ പാലക്കാട് നടന്ന കാട്ടുപന്നിയുടെ ആക്രണത്തിൽ ഒരാൾ മരിച്ചു. ആലമ്പള്ളത്ത് കാട്ടുപന്നി ഇടിച്ച് ഓട്ടോ മറിഞ്ഞാണ് അപകടം നടന്നത്.
വനിതാ ഡ്രൈവർ ആയിരുന്ന വക്കാല ആലമ്പള്ളി സ്വദേശി വിജീഷ സോണിയ (37) ആണ് മരിച്ചത്. മംഗലം ഡാം പരിസരത്തുവച്ചാണ് അപകടം ഉണ്ടായത്. കാട്ടുപന്നി ഇടിച്ചതിനെ തുടര്ന്ന് നിയന്ത്രണം നഷ്ടമായ ഓട്ടോ മറിയുകയായിരുന്നു.
രാവിലെ സ്കൂളിലേക്ക് കുട്ടികളെ കൊണ്ടുപോകുകയായിരുന്ന ഓട്ടോയാണ് അപകടത്തിൽപ്പെട്ടത്. നാല് കുട്ടികളാണ് ഓട്ടോയിൽ ഉണ്ടായിരുന്നത് അപകടസമയത്ത്. ഇതിൽ മൂന്ന് പേർക്ക് പരിക്കേറ്റതായാണ് വിവരം.