ബില്ലില്ലാത്ത സ്വർണം കൊണ്ടുപോയാൽ പിടിച്ചെടുത്ത് പിഴയീടാക്കും;

Spread the love

ആളുകൾ സ്വർണം വാങ്ങുന്നതും സൂക്ഷിക്കുന്നതും എല്ലാം സർവസാധാരണമാണ്. ഒരലങ്കാരം എന്നതിലുപരി സമ്പാദ്യമായാണ് ഭൂരിഭാഗം പേരും സ്വർണത്തെ കാണുന്നത്. എന്നാൽ ഇനി സ്വർണം വാങ്ങുമ്പോൾ സൂക്ഷിക്കേണ്ട ചിലകാര്യങ്ങളും ഉണ്ട്. സ്വർണവുമായി യാത്ര ചെയ്യുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്. അത് സുരക്ഷ മാത്രമല്ല നിയമപരമായും നാം എടുക്കേണ്ട മുൻകരുതലുകൾ ഏറെയാണ്.

രണ്ടു ലക്ഷം രൂപയ്ക്ക് മുകളിൽ സ്വർണം സംസ്ഥാനത്തിനകത്ത് കൊണ്ടുപോകുന്നതിന് അംഗീകൃത രേഖയോ, ഇ- വേ ബില്ലോ നിർബന്ധമാക്കുകയാണ് സർക്കാർ. ഇന്ന് ഡൽഹിയിൽ ചേരുന്ന ജിഎസ് ടി കൗൺസിൽ യോഗത്തിലാണ് പുതിയ നിയമത്തിന് അംഗീകാരം നൽകുക. സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷനായ സമിതിയാണ് നിർദേശം കൗൺസിലിന്റെ പരിഗണനയ്ക്ക് വിട്ടത്.

രേഖയില്ലാതെ സ്വർണ പിടികൂടിയാൽ നികുതിവെട്ടിപ്പിനാണ് കേസെടുക്കുക. സ്ർണം പിടിച്ചെടുക്കുകയും ചെയ്യും. പിന്നീട് നികുതിയും പിഴയും ഒടുക്കിയാൽ മാത്രമേ സ്വർണം വിട്ടുകിട്ടു. ഇതിനായി സ്പെഷ്യൽ ടീമിനെ രൂപീകരിക്കുവാനാണ് തീരുമാനം. അതുകൊണ്ടു തന്നെ ഇനി സ്വർണം കൊണ്ടു പോകുമ്പോൾ വിൽക്കാനുള്ളതാണോ, വില്പന നടത്തിയതാണോ, ഓർഡർ അനുസരിച്ച് ആഭരണങ്ങൾ നിർമ്മിച്ച് നൽകിയതാണോ എന്ന് വ്യക്തമാക്കുന്ന ബിൽ കൈവശമുണ്ടായിരിക്കണം.

പുതിയ നിയമംവരുന്നതോടെ;

1. സ്വർണം വ്യാപാരാവശ്യത്തിന് ജില്ലയ്ക്കകത്ത് പോലും കൊണ്ടുപോകുന്നതിന് ഇ-വേ ബിൽ
2. പൊതുജനം വാങ്ങുന്ന സ്വർണത്തിന് ജുവലറിയിൽ നിന്നുള്ള ബില്ലോ, ഇ- ഇൻവോയിസോ

3. സ്വർണാഭരണങ്ങൾ വീടുകളിലും മറ്റും നിർമ്മിച്ച് നൽകുന്നവരും വ്യക്തമായ രേഖകൾ

നികുതി സർക്കാർ ലക്ഷ്യം

* കേരളത്തിൽ പ്രതിവർഷം 60 ടൺ സ്വർണത്തിന്റെ ഇടപാട്

* 40000 കോടി രൂപയുടെ ബിസിനസ്. ഇതിനനുസരിച്ച് നികുതി വരുമാനമില്ല

* ജുവലറികളിൽ നിരന്തര പരിശോധനയ്ക്ക് പ്രായോഗിക ബുദ്ധിമുട്ട്

* ബില്ലില്ലാത്ത കച്ചവടം, കടകൾക്ക് പുറത്തുള്ള ഇടപാടുകൾ എന്നിവ തടയും

വ്യാപാരികളുടെ എതിർപ്പ്

* ആഭരണ നിർമാണം പല ഘട്ടങ്ങളിലായി വിവിധയിടങ്ങളിൽ

* ഈ സാഹചര്യത്തിൽ സ്വർണത്തിന് ഇ-വേബിൽ പറ്റില്ല

* ഇ-വേ ബിൽ എടുക്കുന്നത് സുരക്ഷയ്ക്കും ഭീഷണി

‌* വിവരം ചോർന്നാൽ മോഷണവും ആക്രമണവും ഉണ്ടാകാം

സ്വർണക്കടക്കാരെ ദ്രോഹിക്കാനല്ല ​ നികുതി ഉറപ്പാക്കാണ് സർക്കാർ ശ്രമമെന്ന് ധനമന്ത്രികെ.എൻ.ബാലഗോപാൽ പറഞ്ഞു.50,000 രൂപയിൽ കൂടുതൽ മൂല്യമുള്ള മറ്റെല്ലാ ചരക്കിന്റെയും നീക്കത്തിന് ഇ-വേ ബിൽ നിർബന്ധമാണെങ്കിലും സ്വർണത്തെ ഒഴിവാക്കിയിരുന്നു. ജി.എസ്.ടി നടപ്പാക്കിയശേഷം സ്വർണ ഇടപാടിൽ നിന്നുള്ള വരുമാനത്തിൽ കനത്ത ഇടിവ് വന്നതോടെ കേരളമാണ് ഈ നിർദ്ദേശം ആദ്യം മുന്നോട്ടുവച്ചത്. ഗുജറാത്ത്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങൾ വിയോജിച്ചു. സ്വർണ,​ രത്ന വ്യവസായത്തിന് രഹസ്യ സ്വഭാവം ആവശ്യമാണെന്നാണ് വാദിച്ചത്. തുടർന്ന് സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാനുള്ള അനുവാദം നിയമത്തിൽ ഉൾപ്പെടുത്താൻ ധാരണയായി.

Leave a Reply

Your email address will not be published. Required fields are marked *