അമ്മ പരീക്ഷ ഹാളില്‍, കുഞ്ഞിനെ നോക്കി വനിത പൊലീസ്;
ഗുജറാത്തിലെ ഒഥവിലെ പരീക്ഷാ കേന്ദ്രത്തില്‍ നിന്നുള്ള ചിത്രം സോഷ്യല്‍ മീഡിയയുടെ മനസ് കവരുകയാണ്. ഗുജറാത്ത് ഹൈക്കോടതിയുടെ പ്യൂയോണ്‍ റിക്രൂട്ട്‌മെന്റ് പരീക്ഷ എഴുതാന്‍ വന്ന യുവതിയുടെ കുഞ്ഞിനെ വനിത പൊലീസ് കോണ്‍സ്റ്റബിള്‍ നോക്കുന്ന ഫോട്ടോയാണ് സോഷ്യല്‍ മീഡിയയ്ക്ക് പെരുത്ത് ഇഷ്ടമായത്. ഒഥവില്‍ ഞായറാഴച നടന്ന പരീക്ഷയില്‍ പങ്കെടുക്കാനാണ് ഉദ്യോഗാര്‍ത്ഥി തന്റെ ആറ് മാസം പ്രായമുള്ള കുഞ്ഞുമായി എത്തിയത്. എന്നാല്‍ പരീക്ഷ തുടങ്ങുന്ന സമയമായപ്പോള്‍ കുഞ്ഞ് കരഞ്ഞതോടെയാണ് വനിത കോണ്‍സ്റ്റബിള്‍ യുവതിക്ക് സഹായഹസ്തം നീട്ടിയത്.
അഹമ്മദാബാദ് പൊലീസിലെ കോണ്‍സ്റ്റബിള്‍ ദയാബെന്‍ ആണ് പരീക്ഷാ ഹാളിന് വെളിയില്‍ കുട്ടിയെ നോക്കാന്‍ നിന്നത്. യുവതിക്ക് പരീക്ഷ നന്നായി എഴുതാന്‍ പരീക്ഷ കഴിയും വരെ ദയാബെന്‍ കുഞ്ഞിനെ നന്നായി നോക്കി. പൊലീസ് കോണ്‍സ്റ്റബിളുമായി പെട്ടെന്ന് കൂട്ടായ ആണ്‍ കുഞ്ഞാകട്ടെ പരീക്ഷാ ഹാളിന് മുന്നില്‍ ബഹളമില്ലാതെ കൂടി.
കുഞ്ഞിനേയും കയ്യില്‍വെച്ചുള്ള ദയാബെന്നിന്റെ ചിത്രം അഹമ്മദാബാദ് പൊലീസാണ് ട്വിറ്ററില്‍ പങ്കുവെച്ചത്. കുഞ്ഞാകട്ടെ യുവതിയായ പൊലീസ് കോണ്‍സ്റ്റബിളുമായി വേഗത്തില്‍ അടുത്തുവെന്ന് വ്യക്തമാക്കുന്നതാണ് ഫോട്ടോ. രണ്ടുപേരുടേയും സന്തോഷം നിറഞ്ഞ മുഖം സാമൂഹിക മാധ്യമങ്ങളില്‍ ആളുകളുടെ മനം നിറച്ചു.
നിങ്ങള്‍ അഭിമാനമാണ് മാം, എന്നടക്കം നിരവധി പ്രശംസകളാണ് അഹമ്മദാബാദ് പൊലീസിന്റെ ട്വിറ്ററിലടക്കം ദയാബെന്നിനായി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ കുറിക്കുന്നത്.