ആനിരാജക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി മണിപ്പൂര്‍ സര്‍ക്കാര്‍
സി പി ഐ നേതാവും ദേശീയ വനിത ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയുമായ ആനിരാജക്കെതിരെ മണിപ്പൂരില്‍ രാജ്യദ്രോഹകുറ്റത്തിന് കേസെടുത്തു.മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം സംസ്ഥാന സര്‍ക്കാരിനെതിരെ കടുത്ത ചില ആരോപണങ്ങള്‍ ആനി രാജ ഉന്നയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇംഫാല്‍ പൊലീസ് സ്റ്റേഷനില്‍ ആനി രാജക്കും ദേശീയ വനിതാ ഫെഡറേഷന്‍ നേതാക്കളായ നിഷ സിദ്ധു, ദീക്ഷ ദ്വിവേദി എന്നിവര്‍ക്കെതിരെയും കേസെടുത്തത്.
മണിപ്പൂരില്‍ നടക്കുന്നത് സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് കലാപമായിരുന്നുവെന്നാണ് അവിടം സന്ദര്‍ശിച്ച ശേഷം ആനി രാജ പറഞ്ഞത്. മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ രാജിവച്ചതിനെതിരെ മെയ്തി വിഭാഗത്തില്‍ പെട്ട വനിതകള്‍ നടത്തിയ പ്രതിഷേധം നാടകം ആയിരുന്നുവെന്നു ആനിരാജയുടെ പരാമര്‍ശവും കേസെടുക്കുന്നതിന് കാരണമായി എന്നാണ് അറിഞ്ഞത്. കലാപാഹ്വാനം, വിവിധ മതിവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധ വളര്‍ത്തല്‍, സമൂഹത്തില്‍ സമാധാനഭജ്ഞനമുണ്ടാക്കാല്‍ എന്നീ വകുപ്പുകളും ആനിരാജക്കെതിരായ കേസില്‍ ഇട്ടിട്ടുണ്ട്.
ദേശീയ വനിത ഫെഡറേഷന്‍ മണിപ്പൂര്‍ കലാപത്തെക്കുറിച്ച് അന്വേഷിക്കാനുളള്ള സമതി രൂപീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ആനിരാജ അടക്കമുള്ളവര്‍ മണിപ്പൂര്‍ സന്ദര്‍ശിച്ചത്. രാജ്യദ്രോഹ കേസിനെതിരെ ദീക്ഷ സുപ്രിം കോടതിയെ സമീപിച്ചു. ദീക്ഷയുടെ അറസ്റ്റ് ജൂലൈ 14 വരെ സുപ്രീം കോടതി തടഞ്ഞു.