ഏകദിന ലോകകപ്പ്: സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് ഗാംഗുലി; നാലല്ല, അഞ്ച് ടീം!

Spread the love

ഒരു ദശാബ്ദക്കാലമായി ഐസിസി ട്രോഫികളുടെ കാര്യത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം വരണ്ട കാലാവസ്ഥയെ സഹിക്കുകയാണ്. ഈ കാലയളവില്‍ 8 ട്രോഫികളാണ് ഇന്ത്യയ്ക്ക് വഴുതി പോയത്. എന്നാല്‍ ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലി ഇന്ത്യയുടെ ലോകകപ്പ് 2023 വിജയത്തില്‍ ആത്മവിശ്വാസത്തിലാണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്കും ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡിനും ഇന്ത്യയുടെ അവസ്ഥയെ മാറ്റിമറിക്കാനും ഐസിസി കിരീട വരള്‍ച്ച അവസാനിപ്പിക്കാനും കഴിയുമെന്ന് ഗാംഗുലി വിശ്വസിക്കുന്നു.

സമ്മര്‍ദ്ദം എപ്പോഴും ഉണ്ടായിരിക്കും. മുമ്പ് കളിച്ചപ്പോഴും സമ്മര്‍ദ്ദമുണ്ടായിരുന്നു. രാഹുല്‍ ദ്രാവിഡ് കളിക്കുന്ന സമയത്ത് പ്രകടനം നടത്താന്‍ അദ്ദേഹത്തില്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു, ഇപ്പോള്‍ അദ്ദേഹം ഹെഡ് കോച്ചായതിനാല്‍ ഡെലിവര്‍ ചെയ്യാനുള്ള സമ്മര്‍ദ്ദമുണ്ട്. അത് ഇല്ലാതാകില്ല, സമ്മര്‍ദ്ദം ഒരു പ്രശ്‌നമാണെന്ന് ഞാന്‍ കരുതുന്നില്ല.

കഴിഞ്ഞ ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ചുറികളാണ് രോഹിത് ശര്‍മയുടെ പേരിലുള്ളത്. അന്നും അദ്ദേഹത്തിനുമേല്‍ സമ്മര്‍ദ്ദം ഉണ്ടായിട്ടുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. സമ്മര്‍ദ്ദം ഒരു പ്രശ്‌നമല്ല. അവര്‍ വിജയിക്കാനുള്ള വഴി കണ്ടെത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. അദ്ദേഹം അഞ്ച് ഐപിഎല്‍ വിജയിച്ചു, അതും എളുപ്പമല്ല. അതിനാല്‍ ഈ ലോകകപ്പില്‍ ഇന്ത്യക്ക് വേണ്ടി അദ്ദേഹത്തിന് നല്ല പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

ഈ ലോകകപ്പില്‍ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ഇന്ത്യ എന്നിവര്‍ സെമി ഫൈനലിലുണ്ടാകും. ഈ വലിയ മത്സരങ്ങളില്‍ നിങ്ങള്‍ക്ക് ഒരിക്കലും ന്യൂസിലന്‍ഡിനെ വിലകുറച്ച് കാണാനാകില്ല. അഞ്ചാമത്തെ ടീമായി പാക്കിസ്ഥാനെയും ഞാന്‍ ഉള്‍പ്പെടുത്തും. ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ത്യ-പാകിസ്ഥാന്‍ സെമിഫൈനല്‍ നടക്കും- ഗാംഗുലി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *