വിഴിഞ്ഞത്ത് കിണറ്റിൽ വീണയാളുടെ മൃതദേഹം പുറത്തെടുത്തു;
തിരുവനന്തപുരം വിഴിഞ്ഞത് കിണറ്റിനടിയിൽപ്പെട്ടയാളുടെ മൃതദേഹം പുറത്തെടുത്തു.തമിഴ്നാട് സ്വദേശിയായ തൊഴിലാളി മഹാരാജാണ് മരിച്ചത്. 2 ദിവസമായി തുടർന്ന രക്ഷാപ്രവർത്തനത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.. 80 അടി താഴ്ചയിൽ മണ്ണ് നീക്കം ചെയ്തു എങ്കിലും കിണറിലകപ്പെട്ട തൊഴിലാളിയെ പുറത്തെടുക്കാനായിരുന്നില്ല. വിഴിഞ്ഞം മുക്കോലയിലായിരുന്നു അപകടം .
ഇക്കഴിഞ്ഞ എട്ടാം തീയതിയാണ് കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി കിണറ്റിലേക്ക് വീണത്. പഴയ റിങ്ങുകൾ മാറ്റി പുതിയവ സ്ഥാപിക്കുന്നതിനിടെയാണ് അപകടം. തൊഴിലാളിയായ മഹാരാജാണ് മണ്ണിനടിയിൽ വീണ് പോകുകയായിരുന്നു. ഫയർഫോഴ്സിനും എൻഡിആർഎഫിനും ഒപ്പം വിദഗ്ധരായ തൊഴിലാളികളും തിരച്ചിലിന് എത്തിച്ചേർന്നിരുന്നു.
രക്ഷാദൗത്യത്തിന് ആലപ്പുഴയിൽ നിന്നുള്ള 26 അംഗ സംഘമാണ് എത്തിയത്. തിരച്ചിലിന്റെ ഭാഗമായിആദ്യ ഘട്ടത്തിൽ കിണറ്റിലെ മണ്ണ് മാറ്റുന്ന ജോലികൾ നടന്നിരുന്നു. 90 അടിയോളം താഴ്ചയുള്ള കിണറ്റിൽ 20 അടിയോളം മണ്ണ് ഇപ്പോഴും നിറഞ്ഞു കിടന്നത് രക്ഷാദൗത്യത്തിന് തടസമായി.