സംസ്ഥാനത്ത് ഇന്ന് 3 താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
സംസ്ഥാനത്ത് ഇന്ന് 3 താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർമാർ. വിവിധ ഇടങ്ങളിൽ വെള്ളക്കെട്ടും മറ്റു പ്രശ്നങ്ങളും രൂക്ഷമായതിനെ തുടർന്നാണ് ഇന്നും അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. കോട്ടയം താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ, അംഗനവാടികൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. ചങ്ങനാശ്ശേരി, വൈക്കം താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇന്ന് അവധിയായിരിക്കും.
പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും ഇന്ന് അവധി നൽകിയിട്ടുണ്ട്. പത്തനംതിട്ടയിൽ 63 ക്യാമ്പുകളിലായി 2,637 പേരാണ് താമസിക്കുന്നത്. ഇവയിൽ 45 ക്യാമ്പുകൾ പ്രവർത്തിക്കുന്ന തിരുവല്ല താലൂക്കിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി നൽകിയിട്ടുണ്ട്. എന്നാൽ, ഇന്ന് അവധിയുള്ള മുഴുവൻ താലൂക്കുകളിലെയും സർവകലാശാല പരീക്ഷകൾ, മറ്റു പൊതു പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.