മൂവാറ്റുപുഴയില്‍ 85കാരിയായ ഭര്‍തൃമാതാവിനെ മരുമകള്‍ വെട്ടിക്കൊന്നു
മൂവാറ്റുപുഴ: 85കാരിയായ ഭര്‍തൃമാതാവിനെ മരുമകള്‍ വെട്ടിക്കൊന്നു. മൂവാറ്റുപുഴ മേക്കടമ്പ് സ്വദേശിനി അമ്മിണിയാണ് കൊല്ലപ്പെട്ടത്. മരുമകള്‍ പങ്കജ(55)ത്തെ പൊലീസ് അറസ്റ്റ് ചെയ്തു. പങ്കജം മാനസികരോഗിയാണെന്നാണ് പൊലീസ് പറയുന്നത്. ഞായര്‍ രാത്രിയിലാണ് സംഭവം. കഴുത്തിനും തലയിലുമാണ് അമ്മിണിക്ക് വെട്ടേറ്റത്.
അമ്മിണിയെ വെട്ടിയതിന് ശേഷം പങ്കജം തൊട്ടടുത്തുള്ള സഹോദരന്റെ വീട്ടിലെത്തി വിവരം അറിയിച്ചു. ഇവര്‍ ഓടിയെത്തിയപ്പോഴേക്കും വൃദ്ധ മരിച്ചിരുന്നു. മൂവാറ്റുപുഴ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. വര്‍ഷങ്ങളായി മാനസിക രോഗത്തിന് ചികിത്സ തേടുന്നയാളാണ് പങ്കജം എന്ന് പൊലീസ് പറഞ്ഞു.