സിപിഎമ്മിന് നാണക്കേടായി പാര്‍ട്ടിക്കുള്ളില്‍ വീണ്ടും രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം
തിരുവനന്തപുരം: സിപിഎമ്മിന് നാണക്കേടായി പാര്‍ട്ടിക്കുള്ളില്‍ വീണ്ടും രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം. കൊല്ലപ്പെട്ട ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ വിഷ്ണുവിന്റെ പേരില്‍ പിരിച്ച രക്തസാക്ഷി ഫണ്ടില്‍ തിരിമറി നടത്തിയെന്ന പരാതിയില്‍ വഞ്ചിയൂര്‍ ഏരിയ കമ്മിറ്റി അംഗം ടി രവീന്ദ്രന്‍ നായര്‍ക്കെതിരെ അന്വേഷണം നടത്താന്‍ ജില്ലാ സെക്രട്ടറിയേറ്റിന്റെ തീരുമാനം. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റിലാണ് അന്വേഷണത്തിനു തീരുമാനമായത്. തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി.ജോയ് അന്വേഷിക്കും.
വഞ്ചിയൂര്‍ വിഷ്ണു രക്തസാക്ഷി ഫണ്ടില്‍ രവീന്ദ്രന്‍ നായര്‍ തിരിമറി നടത്തിയെന്നും കേസ് നടത്തിപ്പിനു നല്‍കിയ ഫണ്ടില്‍നിന്നും അഞ്ചുലക്ഷം മുക്കിയെന്നുമാണു ആരോപണം.