അരങ്ങേറ്റ മത്സരത്തില്‍ മിന്നിച്ച് മലയാളി താരം മിന്നു മണി
അരങ്ങേറ്റ മത്സരത്തില്‍ മിന്നിച്ച് മലയാളി താരം മിന്നു മണി. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ആദ്യ ഓവറില്‍ തന്നെ മിന്നു വിക്കറ്റ് നേടി. ബംഗ്ലാദേശിന്റെ ഷമീമ സുല്‍ത്താനയെ ആണ് മിന്നു മണി എറിഞ്ഞിട്ടത്. ആദ്യ ഓവറിലെ നാലാമത്തെ പന്തിലായിരുന്നു മിന്നു മണിയുടെ വിക്കറ്റ് നേട്ടം.
വയനാട് സ്വദേശിയാണ് 24കാരിയായ മിന്നു. ഇന്ത്യന്‍ വനിതാ സീനിയര്‍ ടീമില്‍ കളിക്കുന്ന ആദ്യ കേരളാ താരമെന്ന ചരിത്ര നേട്ടവും മിന്നുവിനുണ്ട്. ഇടംകൈ ബാറ്ററും വലംകൈ സ്പിന്നറുമായ മിന്നു, ടീമിലെ പ്രധാന ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ്. മിന്നുവിന് പുറമേ അനുഷ റെഡ്ഢിയും ഇന്ത്യയ്ക്കായി ആദ്യ മത്സരം കളിക്കും. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗര്‍ ബംഗ്ലദേശിനെ ബാറ്റിങ്ങിനുവിട്ടു. ഫെബ്രുവരിയില്‍ നടന്ന ട്വന്റി20 ലോകകപ്പിനുശേഷം ഇന്ത്യന്‍ ടീം കളിക്കുന്ന ആദ്യ ട്വന്റി20 പരമ്പരയാണിത്.
ഇന്ത്യ പ്ലേയിങ് ഇലവന്‍: സ്മൃതി മന്ഥന, ഷെഫാലി വര്‍മ, ജെമീമ റോഡ്രിഗസ്, ഹര്‍ലീന്‍ ഡിയോള്‍, ഹര്‍മന്‍പ്രീത് കൗര്‍, യാസ്തിക ഭാട്യ, പൂജ വസ്ത്രകാര്‍, ദീപ്തി ശര്‍മ, അമന്‍ജ്യോത് കൗര്‍, അനുഷ റെഡ്ഡി, മിന്നു മണി.
Minnu Mani gets her debut wicket!#CricketTwitter #INDvBAN pic.twitter.com/6JuS5RddFE
— Asli BCCI Women (@AsliBCCIWomen) July 9, 2023