ഏകീകൃത സിവിൽകോഡിനെതിരായ സിപിഐഎം സെമിനാറിലാണ് ലീഗ് പങ്കെടുക്കില്ല
മലപ്പുറം:
സെമിനാറിൽ ലീഗ് പങ്കെടുക്കില്ല. കോൺഗ്രസിനെ മാറ്റിനിർത്തിയുള്ള ഒരു പരിപാടിയിലും പങ്കെടുക്കില്ല എന്നാണ് തീരുമാനം. ഏകീകൃത സിവിൽകോഡിനെതിരായ സിപിഐഎം സെമിനാറിലാണ് ലീഗ് പങ്കെടുക്കില്ലെന്ന് അറിയിച്ചത്. പാണക്കാട് ചേർന്ന മുസ്‌ലിം ലീഗ് യോഗത്തിലാണ് തീരുമാനമായത്.
യു ഡി എഫിനൊപ്പം ഉറച്ച് നിൽക്കുമെന്നും, ലീഗ് യു ഡി എഫിന്റെ ഭാഗമെന്നും സാദിക്കലി ശിഹാബ് തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. ലീഗ് യു ഡി എഫിന്റെ ഏറ്റവും വലിയ ഒറ്റക്കക്ഷി ആണെന്നും കോൺഗ്രസിനെ മാറ്റി നിർത്തിയുള്ള ഒരു പരിപാടിക്കും ഇല്ലെന്നും ലീഗ് അറിയിച്ചു.