പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുട്ടിയുടെ അമ്മയുൾപ്പെടെ മൂന്നുപേരെ കാട്ടാക്കട പൊലീസ് അറസ്റ്റുചെയ്തു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുട്ടിയുടെ അമ്മയുൾപ്പെടെ മൂന്നുപേരെ കാട്ടാക്കട പൊലീസ് അറസ്റ്റുചെയ്തു.
എറണാകുളത്ത് ഹോസ്റ്റലിൽ താമസിക്കുന്ന തമിഴ്‍നാട് സ്വദേശിയായ യുവതിയുടെ 13 കാരിയായ മകളെ അമ്മയുടെ അനുവാദത്തോടെ വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് കേസ്. എറണാകുളത്ത് ട്രെയിനിൽ വച്ചാണ് അഖിൽദേവ് കുട്ടിയുടെ അമ്മയെ പരിചയപ്പെടുന്നത്.
തുടർന്ന് പെൺകുട്ടിയെ എറണാകുളത്തെ ലോഡ്‌ജിൽ കൊണ്ടുപോയി പീഡിപ്പിച്ചു. പിന്നീട് അമ്മയ്ക്ക് പണം നൽകി കാട്ടാക്കടയെത്തിച്ച് ലോഡ്ജിൽ പാർപ്പിച്ച് കുട്ടിയെ പീഡിപ്പിച്ചു. പിന്നീട് കുട്ടിയെ പെൺ സുഹൃത്തായ വിനീഷയുടെ വീട്ടിലെത്തിച്ചു. വിനീഷയുടെ അമ്മയ്ക്ക് സംശയംതോന്നി പൊലീസിൽ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
നെയ്യാർഡാം ഇടവാച്ചൽ കുഞ്ചു നിവാസിൽ അഖിൽ ദേവ് (25), ഇയാളുടെ പെൺ സുഹൃത്ത് മൂങ്ങോട് വിനീഷാ ഭവനിൽ വിനീഷ(24) എന്നിവരും കുട്ടിയുടെ അമ്മയുമാണ് അറസ്റ്റിലായത്